Posted On
date_range Updated On
date_range സി.ബി.എസ്.ഇ സ്കൂളുകളും തുറക്കാൻ തീരുമാനമെടുത്ത് മാനേജ്മെൻറ് അസോസിയേഷൻ
കൊച്ചി: സി.ബി.എസ്.ഇ സ്കൂളുകളും നവംബറിൽ തുറക്കാൻ തീരുമാനമെടുത്ത് മാനേജ്മെൻറ് അസോസിയേഷൻ. കേരളത്തിലെ മറ്റ് സ്കൂളുകൾ തുറക്കുന്നതിനൊപ്പംതന്നെ സി.ബി.എസ്.ഇ സ്കൂളുകളും തുറക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടി.പി.എം. ഇബ്രാഹീംഖാൻ പറഞ്ഞു.
സർക്കാർ നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും സ്കൂൾ തുറക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാകർത്താക്കളുടെ യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യും. സമൂഹ അകലം നിർബന്ധമായും പാലിക്കും. സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗം കർശനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.