Posted On
date_range Updated On
date_range ലോട്ടറി വിൽപ്പനക്കാരൻ ലോറിയിടിച്ച് മരിച്ചു
ചൊക്ലി: കണ്ണൂരിലെ മോന്താൽ പാലത്തിനടുത്ത് ഇലക്ട്രിക് സ്കൂട്ടറിൽ ലോട്ടറി വിൽപ്പനക്കാർ ലോറിയിടിച്ച് മരിച്ചു. മുക്കാളിക്കരയിലെ മേനക്കണ്ടി ശ്രീധരനാണ് (60) മരിച്ചത്. മോന്താൽ കുഴിച്ചാൽ പീടികക്കു സമീപത്തു വച്ചാണ് അപകടമുണ്ടായത്.
അമിതവേഗതയിൽ വന്ന ലോറി സ്കൂട്ടറിന്‍റെ പിന്നിൽ ഇടിച്ച് തെറിപ്പിക്കുകയും ശ്രീധരന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങുകയുമാണ് ഉണ്ടായത്. നിർത്താതെ പോയ ലോറി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കണ്ണൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.