കെഎസ്ആർടിസി സർവീസ്

ശബരിമല തീർഥാടകർക്ക് വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് പമ്പയിലെത്താം; ഭക്തർക്ക് ആശ്വാസമായി കെഎസ്ആർടിസി സർവീസ്

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർഥാടകരുടെ യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 9.30ന് പമ്പയിലേക്ക് പുറപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിക്കുന്നത്. വൈകിട്ട് 7 മണിക്ക് തിരികെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് തിരികെ സർവീസ് നടത്തും.

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 8.30ന് പമ്പയിലേക്ക് സർവീസ് ആരംഭിക്കാനും തിരികെ രാത്രി 7 മണിക്ക് വിമാനത്താവളത്തിലെത്തുന്ന രീതിയിൽ പമ്പയിൽ നിന്ന് സർവീസ് ക്രമീകരിക്കാനുമാണ് കെഎസ്ആർടിസിയുടെ തീരുമാനം. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് വിരിവക്കുവാനും വിശ്രമിക്കാനും വിമാനത്താവളങ്ങളിൽ പ്രത്യേക സൗകര്യമൊരുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ഭക്തർക്ക് കെഎസ്ആർടിസി ബുക്കിങ് സൈറ്റ് വഴിയും വിമാന ബുക്കിങ് സൈറ്റുകൾ വഴിയും സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനും ഗ്രൂപ്പായി ചാർട്ടഡ് ബസ്സുകൾ ബുക്ക് ചെയ്യാനും ക്രമീകരണം ഒരുക്കും. കൂടാതെ, ഇരു വിമാനതാവളങ്ങളിൽ നിന്നുമുള്ള വിമാന സമയ വിവരങ്ങൾ തത്സമയം പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുവാനും ധാരണയായിട്ടുണ്ട്. ഇതുസംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും വിമാനത്താവള അതോറിറ്റി പ്രതിനിധികളും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Tags:    
News Summary - Sabarimala Season: KSRTC Launches Airport Bus Services to Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.