തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് തീരുമാനം പ്രഖ്യാപിച്ചത്.സംസ്ഥാനത്ത് ടി.പി.ആർ കുറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.ആഗസ്റ്റിൽ 18 ശതമാനത്തിന് മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആർ സെപ്റ്റംബർ ആദ്യ വാരത്തിൽ കുറഞ്ഞുവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ഒക്ടോബര്‍ 4 മുതല്‍ ടെക്നിക്കല്‍, പോളിടെക്നിക്, മെഡിക്കല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ബിരുദ, ബിരുദാനന്തര അവസാനവര്‍ഷ വിദ്യാര്‍ഥികളെയും, അധ്യാപകരെയും മറ്റു ജീവനക്കാരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എല്ലാ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. അതും ഒരു ഡോസ് വാക്സിന്‍ എടുത്തിരിക്കണം എന്ന നിബന്ധനയ്ക്ക് വിധേയമായിട്ടാകും ക്ലാസുകൾ തുടങ്ങാൻ അനുമതി നൽകുക. ബിരുദ, ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിന്‍ ആദ്യ ഡോസ് ഈയാഴ്ച തന്നെ പൂര്‍ത്തീകരിക്കേണ്ടതാണ്. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ ഉടന്‍ തന്നെ അത് സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് പ്രതിരോധത്തിനൊപ്പം നിപക്കെതിരായ പ്രതിരോധവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിപക്കെതിരെ എല്ലാ ജില്ലകളും ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. സംസ്ഥാനത്ത് മൂന്ന് കോടി ഡോസ് വാക്സിൻ ഇതുവരെ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.