എം. സി കമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് പരാതി നിയമസഭാ സമിതി അന്വേഷിക്കും

തിരുവനന്തപുരം: മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീനെതിരെയുള്ള നിക്ഷേപത്തട്ടിപ്പ് നിയമസഭാ സമിതി അന്വേഷിക്കും. തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലൻ നൽകിയ പരാതിയിലാണ് അന്വേഷണം. കമറുദീൻ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് രാജഗോപാലൻ സ്പീക്കർക്ക് പരാതി നൽകിയത്.

കമറുദ്ദീന്‍റെ നടപടി നിയമസഭ അംഗത്തിന് ചേരാത്തതാണെന്നും ചട്ടവിരുദ്ധമാണെന്നും കാട്ടിയാണ് സ്പീക്കർക്ക് പരാതി നൽകിയത്. കമറുദ്ദീനെതിരേ നടപടി വേണമെന്നും ആവശ്യമുണ്ട്. പരാതി സ്പീക്കർ നിയമസഭയുടെ പ്രിവിലേജ് ആന്‍റ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു.

കമറുദ്ദീൻ എം.എൽ.എക്ക് എതിരെ നിക്ഷേപകർ രംഗത്തെത്തിയതോടെയാണ് കാസർഗോഡ് നിന്ന് തന്നെയുള്ള ഒരു എം.എൽ.എ സ്പീക്കർക്ക് പരാതി നൽകിയത്. അടുത്ത മാസം ചേരുന്ന എത്തിക്സ് കമ്മിറ്റി ആരോപണങ്ങളിൽ വിശദീകരണം തേടും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.