കൊച്ചി: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈകോടതി. നിർമാണം തടയണം എന്ന് ആവശ്യപ്പെട്ടുള്ള വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി കോടതി തള്ളി. തുരങ്ക പാത നിർമിക്കുന്ന സമയത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.
കേന്ദ്രസർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. പദ്ധതിക്ക് അനുമതി നൽകിയത് വിശദമായ പഠനം നടത്തിയാണെന്ന കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ അവകാശവാദം കോടതി അംഗീകരിക്കുകയായിരുന്നു.
കിഫ്‌ബിയിലെ 2134 കോടി രൂപ ചെലവിട്ടുള്ള നാലുവരി തുരങ്കപാതയുടെ നിർമാണം കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് ഏജൻസിയാണ് നടത്തുന്നത്. ഇന്ത്യയിലെ ദൈര്‍ഘ്യമേറിയ മൂന്നാമത്തെ ട്വിന്‍ ട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്നത്. ആനക്കാംപൊയിലില്‍ നിന്നും മേപ്പാടിയിലെ കള്ളാടിവരെയുള്ള പ്രദേശത്തേക്കാണ് തുരങ്കപാത വരുന്നത്.
ഈ വര്‍ഷം ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതിയുടെ വിശദ സര്‍വേക്കായി 10 കോടി രൂപ പിണറായി സർക്കാർ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.