മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സർക്കാറിന്‍റെ അനാസ്ഥയെന്ന് ലത്തീൻ സഭ

തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ലത്തീൻ കത്തോലിക്ക സഭ. മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സർക്കാറിന്‍റെ അനാസ്ഥയെന്ന് ലത്തീൻ സഭ സഹായ മെത്രാൻ ക്രിസ്തുദാസ് ആരോപിച്ചു.

വിഴിഞ്ഞം ഹാർബറിൽ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല. മണ്ണ് നീക്കം ചെയ്യാത്തത് കൊണ്ട് തിര ഉയർന്ന് അടിക്കാറുണ്ട്. ഇത് മത്സ്യത്തൊഴിലാളികളുടെ ജീവന് ഭീഷണിയാണ്. ഹാർബറിലെ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ അടിയന്തരമായി നടപ്പാക്കണമെന്നും സഹായ മെത്രാൻ ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനത്തിന് വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി ഫാ. മൈക്കിൾ തോമസ് പറഞ്ഞു. തീരദേശ പൊലീസിന്‍റെ കൈവശമുള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതല്ല. ഹാർബറിൽ മണ്ണടിഞ്ഞ് ചുഴി രൂപപ്പെട്ടിട്ടുണ്ട്. ശ്രീവിദ്യ ഐ.എ.എസ് അധ്യക്ഷയായ മോണിറ്ററിങ് കമ്മിറ്റിയുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിരുന്നു. ഹാർബർ എൻജിനീയറിങ് കമ്പനിയോ ആദാനി കമ്പനിയോ മണ്ണ് നീക്കം ചെയ്യുമെന്നാണ് അധ്യക്ഷ വ്യക്തമാക്കിയത്. ശാസ്ത്രീയ പഠനം നടത്തിയ അദാനി മൺതിട്ട ഇല്ലാതാകുന്നുണ്ടെന്നാണ് പറഞ്ഞത്. താൽകാലിക മൺതിട്ട നീക്കം ചെയ്തിരുന്നെങ്കിൽ വിലപ്പെട്ട മൂന്നു ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നും ഫാ. മൈക്കിൾ മാധ്യമങ്ങളോട് പറഞ്ഞു.

ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വി​ഴി​ഞ്ഞ​ത്ത് ക​ട​ലി​ൽ വ​ള്ള​ങ്ങ​ൾ മ​റി​ഞ്ഞ് മൂന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മരിച്ചത്. പൂ​ന്തു​റ പ​ള്ളി​വി​ളാ​ക​ത്ത് സ്​​റ്റെ​ല്ല​സ്, വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം ക​ട​യ്ക്കു​ളം കോ​ള​നി​യി​ൽ ലാ​സ​റിന്‍റെ മ​ക​ൻ ശ​ബ​രി​യാ​ർ എ​ന്ന സേ​വ്യർ, പൂ​ന്തു​റ ടി.​സി 46/593ൽ ​വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ ജോ​സ​ഫ് എന്നിവരുടെ ജീവനാണ് നഷ്ടമായത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും​പെ​ട്ട് നാ​ലു മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളാണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട പ​തി​നേ​ഴു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലും സ്വ​യം നീ​ന്തി​ക്ക​യ​റി​യും 14 പേ​ർ ര​ക്ഷ​പ്പെ​ട്ടു.

Tags:    
News Summary - The Latin Sabha blame the government for the death of three Fishermen in Vizhinjam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.