കണ്ടക്ടർ എ.ജെ രേവതി, ഡ്രൈവർ ബി. പ്രദീപൻ

കെ.എസ്.ആര്‍.ടി.സി ബസിൽ ബോധരഹിതയായ വയോധികയെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചു

കിളിമാനൂർ: ബസിനുള്ളിൽവെച്ച് ബോധരഹിതയായ വീട്ടമ്മയെ യഥാസമയം ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. കെ.എസ്.ആർ.ടി.സി കിളിമാനൂർ ഡിപ്പോയിലെ കണ്ടക്ടർ എ.ജെ രേവതി, ഡ്രൈവർ ബി. പ്രദീപൻ എന്നിവരാണ് ബസിനുള്ളിൽവച്ച് ബോധരഹിതയായ പോത്തൻകോട് സ്വദേശിനി അംബിക യേശുദാസി(52)നെ പിരപ്പൻകോട് സ്വകാര്യ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചത്.

കിളിമാനൂർ ഡിപ്പോയിലെ ആർ.എ.സി 769 നമ്പർ ബസിനുള്ളിൽ ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസിലാണ് ഇതേ ആശുപത്രിയിൽ പോകാനായി അംബിക യേശുദാസ് കയറിയത്. ബി.പി അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് ഇവിടെ ചികിത്സയിലാണിവർ.

യാത്രക്കിടയിൽ പിരപ്പൻകോടിന് സമീപംവെച്ച് ബസിനുള്ളിൽ അംബിക ബോധരഹിതയായി. ഉടൻ കണ്ടക്ടർ രേവതി ബസ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറ്റാൻ ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു. ആശുപത്രിയിലേക്ക് ബസ് തിരിക്കുന്നസമയം ​ഗതാ​ഗതകുരുക്കായതോടെ കണ്ടക്ടർ അതിവേ​ഗം ആശുപത്രിയിലേക്ക് ഓടി സെക്യൂരിറ്റിയെ വിവരം ധരിപ്പിക്കുയും സ്ട്രെച്ചറുമായി എത്തി രോ​ഗിയെ തീവ്രപരിചരണ വിഭാ​ഗത്തിൽ എത്തിക്കുകയുമായിരുന്നു.

Tags:    
News Summary - The KSRTC bus staff rushed the unconscious old woman to the hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.