പ്രതി രാജേന്ദ്രൻ
തിരുവനന്തപുരം: അമ്പലമുക്ക് വിനീത കൊലപാതക കേസിൽ കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി രാജേന്ദ്രൻ ജോലി ചെയ്ത ഹോട്ടലിൽ നിന്നാണ് ആയുധം കണ്ടെടുത്തത്ത്‍. ഹോട്ടലിലെ വാഷ്ബേസിൻ പൈപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കത്തിയെന്ന് പൊലീസ് അറിയിച്ചു.
കൊലക്കുശേഷം മുട്ടടയിലെ കുളത്തിൽ കത്തി ഉപേക്ഷിച്ചെന്നായിരുന്നു ഇയാൾ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, പിന്നീട് കുളത്തിൽ നടത്തിയ തിരച്ചിലിൽ ഷർട്ട് മാത്രമാണ് പൊലീസിന് ലഭിച്ചത്. മുട്ടടയിൽ നിന്ന് ഓട്ടോറിക്ഷയിൽ വരുന്നവഴി കത്തി ഉപേക്ഷിക്കുകയായിരുന്നെന്നാണ് പിന്നീട് പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇയാൾ ജോലി ചെയ്തിരുന്ന ഹോട്ടലിൽ നിന്നും കത്തി കണ്ടെത്തിയത്.
കൊലപാതകത്തിനുപയോഗിച്ച കത്തി ലഭിക്കാതിരിക്കുന്നിടത്തോളം കോടതിയിൽ തനിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടെന്ന് ഇയാൾ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലുകളോട് നിസ്സഹകരിക്കുകയാണ് ഇയാൾ ചെയ്യുന്നതെന്ന് പൊലീസിന് വിലയിരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.