കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അന്വേഷണ സംഘം കോടതിയിൽ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അന്വേഷണസംഘം കോടതിയെ സമീപിച്ചു. എം.എല്‍.എ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന്​ കാണിച്ച് പൊലീസ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതേ ആവശ്യമുന്നയിച്ച്​ പരാതിക്കാരിയും കോടതിയെ സമീപിച്ചു.

ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ല കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം അനുവദിച്ചത്​. അന്വേഷണ സംഘത്തോട്​ സഹകരിക്കണമെന്നും അവർ വിളിച്ചാൽ തെളിവെടുപ്പിനുൾപ്പെടെ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു​. അനുമതിയില്ലാതെ കേരളത്തിന്​ പുറത്തുപോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ടായിരുന്നു.

എൽദോസ് കുന്നപ്പിള്ളി റായ്പൂരില്‍ നടന്ന കോൺഗ്രസ്​ പ്ലീനറി സമ്മേളനത്തിൽ കോടതിയുടെ അനുമതിയില്ലാതെ പങ്കെടുത്തെന്ന്​ അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എൽദോസിന്‍റെ ഫോണ്‍വിളി വിശദാംശങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോർട്ട് നൽകിയത്. യുവതിയെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ്​ എൽ​ദോസ്​ കുന്നപ്പിള്ളിക്കെതിരായ കേസ്​.

Tags:    
News Summary - The investigation team demanded cancellation of Kunnapilli's bail in the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.