കെ-റെയിൽ കുറ്റി സ്ഥാപിക്കുന്നത്​ നിർത്തിവെച്ചത് ഉപതെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ട് ​-കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ -റെയിൽ കുറ്റി സ്ഥാപിക്കുന്നത്​ നിർത്തിവെച്ചത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്​ മുന്നിൽക്കണ്ടാണെന്ന്​ മുസ്​ലിം ലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. തെരഞ്ഞെടുപ്പ്​ സമയത്ത്​ കേന്ദ്ര സർക്കാർ ഇന്ധന വില വർധന തടഞ്ഞുനിർത്തുന്ന നടപടിക്ക് സമാനമാണിതെന്നും അദ്ദേഹം പറഞ്ഞു​​. മലപ്പുറത്ത്​ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കെ-റെയിൽ വയ്യാവേലി ആകുമെന്ന് സർക്കാറിന് ബോധ്യപ്പെട്ടു. ആ വയ്യാവേലി ഒഴിവാക്കാനാണ് കല്ലിടൽ നിർത്തിയത്. തൃക്കാക്കരയിൽ എൽ.ഡി.എഫിന് വികസനം പറയാനില്ല. വികസനം ചർച്ചയായാൽ ഗുണം ചെയ്യുക യു.ഡി.എഫിനാണ്​. അതുകൊണ്ടാകാം മറ്റ് വിഷയങ്ങൾ ചർച്ചയാക്കുന്നത്. മുസ്​ലിം ലീഗ്​ അധ്യക്ഷൻ സാദിക്കലി തങ്ങൾ തൃക്കാക്കരയിൽ പര്യടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - The installation of K Rail stopped ahead of the byelections- Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.