കുഞ്ഞുമുഹമ്മദ്, അബ്ദുറസാഖ്

സഹോദരീ ഭർത്താക്കന്മാർ മണിക്കൂർ വ്യത്യാസത്തിൽ മരണപ്പെട്ടു

മേപ്പാടി: സഹോദരിമാരുടെ ഭർത്താക്കന്മാർ ഒരുമണിക്കൂറിന്റെ വ്യത്യാസത്തിൽ മരണപ്പെട്ടു. മാൻകുന്ന് കിഴക്കേതിൽ കുഞ്ഞുമുഹമ്മദ് (മാനുപ്പ -69) ഞായറാഴ്ച രാവിലെ 10.30ഓടെയാണ് മരണപ്പെട്ടത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ഒരുമണിക്കൂറിനുശേഷം കുഞ്ഞുമുഹമ്മദിന്റെ ഭാര്യസഹോദരീ ഭർത്താവ് അമ്പലക്കുന്ന് കാഞ്ഞിരപ്പള്ളി വീട്ടിൽ അബ്ദുറസാഖാണ് (55) വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. പൂത്തക്കൊല്ലി ഹിദായത്തുൽ ഇസ്‍ലാം മദ്റസ അധ്യാപകനായിരുന്നു.

ഭാര്യ: സുഹ്റ. മക്കൾ: റാഷിദ്, ഇർഷാദ്, മിദിലാജ്. മരുമക്കൾ: റംല, ഷബാന. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ: ശരീഫ. മകൾ: ഷഹീറ. മരുമകൻ: അഷ്റഫ്.

Tags:    
News Summary - The Husbands of sisters died hours apart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.