യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പഴുന്നാന, ചെമ്മൻതിട്ട സ്വദേശികളായ 31 കാരനും 47 കാരനുമാണ് അറസ്റ്റിലായത്. ക്രൂര കൃത്യത്തിനു ശേഷം പ്രതികൾ ഒളിവിലായിരുന്നു. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിക്കാന്‍ ഇവർ ശ്രമിച്ചുവെന്നും ​പൊലീസ് അറിയിച്ചു.

ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതികളുടെ പക്കൽ നിന്നും പെൻഡ്രൈവ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊലീസ് പിടിച്ചെടുത്തു.

Tags:    
News Summary - The husband and friend who tied up the young woman and tortured her were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.