പമ്പയിലെ പാർക്കിങ്​ നിരോധനം കർശനമായി നടപ്പാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: പമ്പയിൽ വാഹനങ്ങൾ പാർക്ക്​ ചെയ്യുന്നത്​ തടഞ്ഞു കൊണ്ടുള്ള മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്ന്​ ഹൈകോടതി. പാർക്കിങ്​ അടക്കം പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച്​ അന്വേഷിച്ച് റിപ്പോർട്ട്​ നൽകണമെന്ന്​ സ്​പെഷൽ കമീഷണർക്ക്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നിർദേശവും നൽകി. ഇതുമായി ബന്ധപ്പെട്ട്​ കോടതി സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ്​ ഉത്തരവ്​.

അനധികൃതമായി പമ്പയിൽ പാർക്ക്​ ചെയ്ത 53 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. തിരക്കുള്ളപ്പോൾ അടിയന്തരാവശ്യത്തിന്​ ഉപയോഗിക്കുന്ന അഞ്ച്​ ബസുകൾക്ക്​ പമ്പയിൽ പാർക്കിങ്​ അനുവദിക്കണമെന്ന്​ കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു. ബസിന് ടിക്കറ്റ് ബുക്ക് ചെയ്യാൻ നിലക്കലിൽ 10 കൗണ്ടറുണ്ട്. ഇതിൽ ഒരെണ്ണം മുതിർന്ന്​ പൗരന്മാർക്കുള്ളതാണ്​.

നിലവിൽ 85,000 തീർഥാടകൾ പ്രതിദിനം ശബരിമല ദർശനം നടത്തുന്നുണ്ടെന്നും പമ്പയിലേക്ക്​ പ്രത്യേക സർവിസ്​ നടത്തുന്ന നിലവിലെ സാധാരണ സർവിസുകൾ തുടരു​ന്നുണ്ടെന്നും കെ.എസ്​.ആർ.ടി.സി അറിയിച്ചു.

Tags:    
News Summary - The High Court should strictly implement the ban on parking in Pampa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.