കൊച്ചി: രക്ത ചന്ദനം സൂക്ഷിച്ച സ്ഥലത്തെ തെരച്ചിൽ തടയാൻ ശ്രമിച്ചയാളെ മർദിച്ചെന്ന കേസിൽ പ്രതികളായ മൂന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി. 2015ൽ നടന്ന സംഭവത്തിൽ രണ്ട് മുതൽ നാല് വരെ പ്രതികളായ ഉമ്മൻ ജോസഫ്, ശശിധരൻ, കുര്യൻ പി. മാത്യു എന്നിവർക്കെതിരായ കേസാണ് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ റദ്ദാക്കിയത്.
2015 ജനുവരി 10ന് വല്ലാർപാടത്ത് നിന്ന് 11 ടൺ രക്ത ചന്ദനത്തടികൾ ഡി.ആർ.ഐ സംഘം പിടികൂടിയിരുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.