വാക്​സിൻ ഇടവേള ​84 ദിവസം: മാനദണ്ഡമെ​ന്തെന്ന്​ ഹൈകോടതി

കൊ​​ച്ചി: കോ​​വി​​ഷീ​​ൽ​​ഡ് വാ​​ക്‌​​സി​​ൻ ര​​ണ്ടാം ഡോ​​സി​​നു​​ള്ള ഇ​​ട​​വേ​​ള​ 84 ദി​​വ​​സ​​മാ​​ക്കി​​യ​​തി​െൻറ മാ​​ന​​ദ​​ണ്ഡ​​മെ​​ന്തെ​​ന്ന്​ ഹൈ​​കോ​​ട​​തി. വാ​​ക്‌​​സി​​ൻ ല​​ഭ്യ​​ത​​യാ​​ണോ അ​​തോ ഫ​​ല​​പ്രാ​​പ്‌​​തി​​യാ​​ണോ കാ​​ര​​ണ​െ​​മ​​ന്ന്​ ജ​​സ്​​​റ്റി​​സ്​ പി.​​ബി. സു​​രേ​​ഷ്​​​കു​​മാ​​ർ ചോ​ദി​ച്ചു. ഇക്കാര്യത്തിൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​​നോ​​ട്​ ​വി​​ശ​​ദീ​​ക​​ര​​ണം തേ​ടി.

കി​െ​​റ്റ​​ക്‌​​സ് ക​​മ്പ​​നി​​യി​​ലെ 12,000ത്തോ​​ളം തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് 45 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷം ര​​ണ്ടാം ഡോ​​സ് വാക്സിൻ​ ന​​ൽ​​കാ​​ൻ അ​​നു​​മ​​തി തേ​​ടി ന​​ൽ​​കി​​യ ഹ​​ര​​ജി​​യാ​​ണ്​ പ​​രി​​ഗ​​ണി​​ച്ച​​ത്.

93 ല​​ക്ഷം രൂ​​പ​​യു​​ടെ മ​​രു​​ന്ന്​ വാ​​ങ്ങി ര​​ണ്ടാം ഡോ​​സി​​ന് അ​​നു​​മ​​തി തേ​​ടി​​യെ​​ങ്കി​​ലും ജി​​ല്ല മെ​​ഡി​​ക്ക​​ൽ ഒാ​​ഫി​​സ​​റും ആ​​രോ​​ഗ്യ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​​​ക്ര​​ട്ട​​റി​​യും മ​​റു​​പ​​ടി ന​​ൽ​​കി​​യി​​ല്ലെ​​ന്നാ​​ണ്​ ഹ​​ര​​ജി​​യി​​ലെ ആ​​രോ​​പ​​ണം. മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ നി​​ശ്ച​​യി​​ക്കു​​ന്ന​​ത് കേ​​ന്ദ്ര സ​​ർ​​ക്കാ​​റാ​​ണെ​​ന്ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ കോ​​ട​​തി​​യെ അ​​റി​​യി​​ച്ചി​​രു​​ന്നു. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന മാ​​ന​​ദ​​ണ്ഡം സം​​ബ​​ന്ധി​​ച്ച്​ കോ​​ട​​തി കേ​​ന്ദ്ര​​ത്തോ​​ട്​ കൂ​​ടു​​ത​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി.

Tags:    
News Summary - The High Court has asked what the criteria are for making the vaccine interval 84 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.