പി.ജി. മനു
Posted On
date_range Updated On
date_range നിയമസഹായം തേടിയ യുവതിയെ ബലാത്സംഗം ചെയ്ത ഹൈകോടതി സീനിയർ പ്ലീഡറെ പുറത്താക്കി
കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈകോടതി സീനിയർ ഗവൺമെന്‍റ് പ്ലീഡർ പി.ജി. മനുവിനെ പുറത്താക്കി. അഡ്വക്കേറ്റ് ജനറൽ രാജി എഴുതി വാങ്ങുകയായിരുന്നു.
മനുവിനെതിരെ യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയും യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിന് ഐ.ടി. ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
പരാതി പ്രകാരം നോട്ടീസ് നൽകി മനുവിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തും. തുടർന്ന് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.
മാനഭംഗക്കേസിലെ ഇരയായ യുവതിയാണ് നിയമസഹായം തേടി സീനിയർ ഗവൺമെന്‍റ് പ്ലീഡറെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബർ 11ന് ഔദ്യോഗിക വാഹനത്തിൽ യുവതിയുടെ വീട്ടിലെത്തി ബലാത്സംഗം ചെയ്തെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.