Posted On
date_range Updated On
date_range േകന്ദ്ര ഏജൻസികൾ വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഗവർണർ
തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾ സംസ്ഥാനത്തിന്‍റെ വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാറിന്‍റെ പതാക വാഹക പദ്ധതി തടസപ്പെടുത്താനാണ് ശ്രമമെന്ന് ഗവർണർ പറഞ്ഞു.
അഭിമാന പദ്ധതികളുടെ മുന്നോട്ട് പോക്കിന് കേന്ദ്രസർക്കാറിന്‍റെ നീക്കം വിഘാതമായെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാറിനെതിരായ വിമർശനങ്ങൾ ഒഴിവാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.
വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റ്, കെഫോൺ പോലുള്ള പല വികസന പദ്ധതികളും അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമം നടത്തുകയാണെന്ന് ഇടതുസർക്കാർ നിരന്തരമായി ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.