Posted On
date_range Updated On
date_range വി.സി പുനർനിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് നിയമോപദേശം നൽകിയിട്ടില്ല -അഡ്വക്കറ്റ് ജനറൽ
ആലുവ: കണ്ണൂർ വി.സി പുനർനിയമനവുമായി ബന്ധപ്പെട്ട് സർക്കാരിനാണ് നിയമോപദേശം നൽകിയതെന്ന് അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ്. ആലുവ പാലസിൽ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ല. അതിനാൽ തന്നെ താൻ നിയമോപദേശം നൽകിയിട്ടുമില്ല. ഗവർണർക്ക് താൻ നിയമോപദേശം നൽകേണ്ട കാര്യമില്ല. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു മണിക്കൂറിലധികം അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.