കായംകുളം ദേവ കമ്യൂണിക്കേഷന്‍ നാടക സമിതിക്ക് സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കും- സജി ചെറിയാൻ

തിരുവനന്തപുരം: കായംകുളം ദേവ കമ്യൂണിക്കേഷന്‍ നാടക സമിതിക്ക് സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി സജിചെറിയാൻ. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് കൂടുതല്‍ ധനസഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. നാടക സമിതിയുടെ വാഹനവും നാടകത്തിന്‍റെ സാധന സാമഗ്രികളും തകര്‍ന്ന സാഹചര്യത്തില്‍ നാടക സമിതിക്ക് സഹായം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും നിയമസഭയിൽ സി.ആര്‍. മഹേഷ് ഉന്നയിച്ച സബ്മിഷന് മന്ത്രി മറുപടി നൽകി.

കണ്ണൂരില്‍ 2024 നവംമ്പർ 15ന് നാടക വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് നാടക കലാകാരികള്‍ മരണപ്പെട്ടു. സമിതിയിലെ മറ്റ് 12 പേര്‍ പരിക്കേറ്റു. മരണപ്പെട്ട നാടക കലാകാരികളായ അഞ്ജലി ഉല്ലാസിന്‍റെയും ജെസി മോഹന്‍റെയും കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായമായി 25,000 രൂപ വീതം സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അനുവദിച്ചുവെന്ന്

പരിക്കേറ്റവരുടെ ചികിത്സാ ചെലവുകള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അധികൃതരുമായി ഞാന്‍ സംസാരിച്ചു. നാടക പ്രവര്‍ത്തകരില്‍ നിന്നും ചികിത്സാ ചെലവ് ഈടാക്കില്ലെന്നും ഏറ്റവും നല്ല ചികിത്സ നല്‍കുമെന്നും ആശുപത്രി അധികൃതര്‍ ഉറപ്പുനല്‍കി.

ആകെ 8,50,845 രൂപയാണ് ആശുപത്രി ബില്ല് ആയത്. ഇത്, 1,50,845 രൂപ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ കുറവുചെയ്ത് ഏഴ് ലക്ഷം രൂപയായി നിജപ്പെടുത്തി നല്‍കി. ഇതില്‍ 2,94,459 രൂപ അനുവദിച്ചു. ബാക്കിയുള്ള 4,05,541 രൂപ അനുവദിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പരിക്കേറ്റവര്‍ ആശുപത്രി ചികിത്സാ ചെലവ് വഹിച്ചിട്ടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മറുപടി നൽകി. 

Tags:    
News Summary - The government will look into providing assistance to the Kayamkulam Deva Communication Drama Samiti-Sajicherian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.