പാലക്കാട്; മലയോര ജനതയെ വന്യമൃഗങ്ങളുടെ ഭക്ഷണമായി സംസ്ഥാന സർക്കാർ കാണുന്നുവെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കത്തോലിക്ക കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദഹം. സ൪ക്കാരിനോട് പറയുന്നതിനേക്കാൾ ഫലം കിട്ടുക ആക്രമിക്കാൻ വരുന്ന കടുവയോടും പുലിയോടും പറഞ്ഞാെലെന്നും അദ്ദേഹം പരിഹസിച്ചു.
കോടികൾ അനുവദിച്ചിട്ടും ഒരാളെ പോലും രക്ഷിച്ച ചരിത്രം വനം വകുപ്പിനില്ല. വനം വകുപ്പ് ചെയ്യുന്നത് ക൪ഷകരുടെ അടുക്കളയിൽ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലാണ്. വനം വകുപ്പ് ചെയ്യുന്നത് ക൪ഷകരുടെ അടുക്കളയിൽ കയറി ഉടുമ്പിനെ കറിവെച്ചിട്ടുണ്ടോയെന്ന് പരിശോധിക്കലാണ്.
924 പേ൪ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതിൻറെ ഉത്തരവാദി നിഷ്ക്രിയത്വം തുടരുന്ന സംസ്ഥാന സ൪ക്കാരാണ്. മലയോര ക൪ഷകരെ ഇല്ലായ്മ ചെയ്യാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്. തീക്കൊള്ളി കൊണ്ട് തല ചൊറിയാൻ വനം വകുപ്പ് ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.