ജസ്റ്റിസ് കൃഷ്ണയ്യരുടെ വസതി സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കുന്നു

കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വസതിയായ 'സദ്ഗമയ' ഏറ്റെടുത്ത് അദ്ദേഹത്തിനുള്ള സ്മാരകമാക്കി മാറ്റുന്ന നടപടികളുമായി സർക്കാർ. ഇതിന്‍റെ ആദ്യഘട്ട ചർച്ച ആരംഭിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. കൃഷ്ണയ്യര്‍ വിശ്രമജീവിതം നയിച്ച എറണാകുളം എം.ജി റോഡിലെ 'സദ്ഗമയ' സന്ദര്‍ശിച്ച്​ സംസാരിക്കുകയായിരുന്നു മന്ത്രി.

കൃഷ്ണയ്യർക്ക് സ്മാരകം നിര്‍മിക്കുന്നതിനെക്കുറിച്ച്​ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ്​ വീട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്ത ശ്രദ്ധയില്‍പെട്ടത്. വീടും സ്ഥലവും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് കൃഷ്ണയ്യരുടെ മക്കളെ അറിയിക്കുകയായിരുന്നു.

ചെന്നൈയിലുള്ള മകനുമായി സംസാരിച്ചു. വീട് വില്‍ക്കാനുള്ള നടപടിക്രമങ്ങള്‍ മക്കള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. നിലവിലെ രൂപത്തില്‍ ഈ വീട് സര്‍ക്കാറിന് വിലയ്ക്ക്​ കൈമാറുന്നതിന്​ മക്കള്‍ക്ക് എതിര്‍പ്പില്ല. സർക്കാർ ഏറ്റെടുക്കുന്നതിൽ കുടുംബത്തിനും സന്തോഷമുണ്ട്.

വൈകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

Tags:    
News Summary - The government is taking over the residence of Justice Krishna Iyer and turning it into a memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.