മെസ്സി വരാത്തതിൽ സർക്കാറിന് ഉത്തരവാദിത്തമില്ല; പുറത്തുവന്നത് വിശ്വാസ്യതയില്ലാത്ത ചാറ്റ് -മന്ത്രി വി.അബ്ദുറഹിമാൻ

തിരുവനന്തപുരം:മെസ്സി വരാത്തതിൽ സർക്കാറിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാൻ. സ്പോൺസറാണ് അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറിൽ ഒപ്പിട്ടത്. സർക്കാറിന് ഇക്കാര്യത്തിൽ ആരുമായും കരാറില്ല. അർജന്റീന ഫുട്ബാൾ അസോസിയേഷന്റേത് എന്ന പേരിൽ പുറത്തുവന്നത് വിശ്വാസ്യതയില്ലാത്ത ചാറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ അർജന്റീന ടീമിനെ എത്തിക്കാനായിരിന്നു നീക്കം. ഇതിനായി കരാറിൽ ഒപ്പിടുകയും പണം കൈമാറുകയും ചെയ്തു. എന്നാൽ, ഈ സമയത്ത് വരാനാവില്ലെന്ന് അർജന്റീന അറിയിച്ചതോടെ ഇതിൽ നിന്നും പിന്മാറുകയല്ലാതെ മറ്റ് പോംവഴികളില്ലാതായെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വർത്തകളാണ് മാധ്യമങ്ങളിൽ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിഹാസ താരം ലയണൽ മെസ്സിയുടെ വരവിൽ കൂടുതൽ പ്രതികരണവുമായി അർജന്റീന ഫുട്ബാൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. കേരള സർക്കാറാണ് ഇതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അർജന്റീന ഫുട്ബാൾ അസോസിയേഷൻ ചീഫ് മാർക്കറ്റി് ആൻഡ് കൊമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ പറഞ്ഞു.

ല​യ​ണ​ൽ മെ​സ്സി ഉ​ൾ​പ്പെ​ട്ട അ​ർ​ജ​ന്‍റീ​ന ടീം ​കേ​ര​ള​ത്തി​ലേ​ക്ക് വ​രി​ല്ലെ​ന്ന്​ ഇ​തു​വ​രെ അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും 2026ലെ ​ലോ​ക​ക​പ്പി​ന് ശേ​ഷം സെ​പ്റ്റം​ബ​റി​ൽ എ​ത്താ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​തെ​ന്നും സ്​​പോ​ൺ​സ​റാ​യ റി​പോ​ർ​ട്ട​ർ ബ്രോ​ഡ്‌​കാ​സ്റ്റി​ങ് ലി​മി​റ്റ​ഡ് എം.​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​ൻ ക​ള​മ​ശ്ശേ​രി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞിരുന്നു. അ​ർ​ജ​ൻ​റീ​ന ടീ​മി​നെ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ലോ ന​വം​ബ​റി​ലോ ഏ​ഴ് ദി​വ​സം ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​മെ​ന്നാ​ണ്​​ അ​ർ​ജ​ൻ​റീ​ന ഫു​ട്‌​ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി​ട്ടു​ണ്ടാ​ക്കി​യ ക​രാ​ർ.

Tags:    
News Summary - The government is not responsible for Messi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.