വൈത്തിരി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെതിരെ ആർക്കും പരാതി നൽകിയിട്ടില്ലെന്ന് പെൺകുട്ടിയുടെ മൊഴി. രണ്ടാം വർഷ ബി.വി.എസ്സി വിദ്യാർഥിനിയാണ് പരാതി നൽകിയിട്ടില്ലെന്ന് സർവകലാശാല ഡീനിന് മൊഴി നൽകിയത്.
സിദ്ധാർഥന്റെ മരണംവരെയെത്തിയ സംഭവത്തിൽ പെൺകുട്ടി സീനിയർ വിദ്യാർഥികൾക്ക് പരാതി നൽകിയെന്ന പ്രചാരണമുണ്ടായിരുന്നു. ഫെബ്രുവരി 13ന് രാത്രി ആഘോഷങ്ങൾക്കിടെ സിദ്ധാർഥൻ അപമര്യാദയായി പെരുമാറിയെന്നും പ്രണയാഭ്യർഥന നടത്തിയെന്നും പെൺകുട്ടി സീനിയർ വിദ്യാർഥികളോട് പരാതി പറഞ്ഞതായി പ്രചാരണം നടന്നിരുന്നു. ഇതേതുടർന്നാണ് രാത്രി 11ന് വിദ്യാർഥികൾ സിദ്ധാർഥനെ ചോദ്യം ചെയ്തതെന്നായിരുന്നു പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.