ചിൽഡ്രൻസ് ഹോമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ കാണാതായി

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ കാണാതായി. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്.

പെൺകുട്ടിയെ ക്ലാസിൽ കാണാത്തതിനെ തുടർന്ന് അധ്യാപകൻ രക്ഷിതാവിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. ഇതോടെ രക്ഷിതാവ് പൊലീസിനെ അറിയിച്ചു. സംഭവത്തിൽ വെള്ളയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ ചിൽഡ്രൻസ് ഹോമിൽ നിന്നും രക്ഷപ്പെട്ട് ബംഗളുരുവിലേക്ക് പോയ ആറ് പെൺകുട്ടികളിൽ ഒരാളാണ് പെൺകുട്ടി. സംഭവം വലിയ വിവാദമായതിനെ തുടർന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകാൻ മാതാവ് താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. കുട്ടി പോകാൻ തയാറായതോടെയാണ് വിട്ടുനൽകിയത്. മകളെ വിട്ടുതരണമെന്ന് കാണിച്ച് മാതാവ് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച് കുട്ടിയെ രക്ഷിതാക്കൾക്ക് വിട്ട് നൽകുകയായിരുന്നു.

Tags:    
News Summary - The girl who was taken home from the children's home has gone missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.