പത്തനംതിട്ടയിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തും കൂട്ടാളികളും പിടിയിൽ

പത്തനംതിട്ട: കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തായ യുവാവും കൂട്ടാളികളും പിടിയിൽ. ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് വീട്ടിൽനിന്ന് 14കാരിയെ തട്ടിക്കൊണ്ടുപോയത്.

പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. 14കാരിയുടെ പിതാവ് കാലിന് പരിക്കേറ്റ് കിടക്കുന്നതറിഞ്ഞ് രാത്രി വീട്ടിലെത്തിയ സംഘം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം ഉടൻ തന്നെ കൊടുമൺ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് മറ്റ് സ്റ്റേഷനുകളിൽ വിവരമറിയിക്കുകയും പരിശോധന നടത്തുകയും ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

വാഹനം തകരാറിലായതിനെ തുടർന്ന് മറ്റൊരു വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ നാലുപേരും പൊലീസിന്‍റെ വലയിലാകുകയായിരുന്നു.

Tags:    
News Summary - The friend and accomplices who kidnapped girl in Pathanamthitta arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.