വയോധികയെ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തി

ഇടുക്കി: അടിമാലിയിൽ വയോധികയെ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തി. മന്നാംകാല പുതുപറമ്പിൽ ആമിനയെയാണ് ( 70 ) വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ കണ്ടത്. അടിമാലി താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയ ശേഷം ആമിനയെ വിദഗ്ദ്ധ ചികിൽസക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - The elderly woman was found with injuries to her neck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.