പൊലീസ് ജീപ്പ് തകർത്ത ഡി.വൈ.എഫ്.ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്

തൃശൂർ: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് തല്ലിത്തകർത്ത കേസിൽ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് നിധിൻ പുല്ലനെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്താൻ ഡി.ഐ.ജി എസ്. അജിതാബീഗം ഉത്തരവിട്ടത്.

കേസിൽ അറസ്റ്റിലായി 54 ദിവസത്തെ ജയിൽവാസത്തിനുശേഷം ഫെബ്രുവരി 13നാണു നിധിന് തൃശൂർ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.

ഡിസംബർ 22ന് ചാലക്കുടി ഗവ. ഐ.ടി.ഐയിലെ തെര​െഞ്ഞടുപ്പില്‍ എസ്.എഫ്.ഐ നടത്തിയ വിജയാഹ്ലാദ പ്രകടനത്തില്‍ ഉണ്ടായ സംഘർ‌ഷത്തിനിടെയാണ് സംഭവം. നിധിന്റെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പിന്റെ ബോണറ്റിനു മുകളിൽ കയറി ജീപ്പ് തകർത്തെന്നാണ് കേസ്.

ചാലക്കുടിയിൽ ജീപ്പ് കത്തിച്ചത് ഉൾ​െപ്പടെ ചാലക്കുടി, ആളൂർ പൊലീസ് സ്റ്റേഷനുകളിൽ നാല് കേസുകളിൽ പ്രതിയാണ് നിധിൻ പുല്ലനെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The DYFI leader Nidhin Pullan who smashed the police jeep was charged with Kappa and ordered to be deported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.