Posted On
date_range Updated On
date_range പി.സി. ജോർജിനെതിരെ ഡി.വൈ.എഫ്.ഐയും പോപുലർ ഫ്രണ്ടും പരാതി നൽകി
ഈരാറ്റുപേട്ട: ജനപക്ഷം നേതാവ് പി.സി. ജോർജിന്‍റെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ ഡി.വൈ.എഫ്.ഐയും പോപുലർ ഫ്രണ്ടും ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകി. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലാണ് പി.സി. ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വർഗീയപ്രസ്താവന നടത്തിയ പി.സി. ജോര്‍ജിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടത് നാട്ടില്‍ ക്രമസമാധാനവും മതസൗഹാര്‍ദവും നിലനിര്‍ത്താന്‍ അനിവാര്യമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഈരാറ്റുപേട്ട ഡിവിഷൻ പ്രസിഡന്റ് എസ്.എം. ഷാഹിദ് പൊലീസിൽ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.