കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകള്‍ വ്യക്തമാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ. ദേവസ്വം ബോര്‍ഡ് എല്ലാം പറയും. വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും സർക്കാരിന് അധികാരമില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡിന് നൽകിയ പണം തിരികെ നൽകിയോ എന്നായിരുന്നു ചോദ്യം. നൽകിയെന്ന് ഉത്തരം നൽകിയിട്ടുണ്ട്.
ദേവസ്വം ബോർഡ് അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ല. ശബരിമല സ്വര്‍ണക്കൊള്ളയമായി ബന്ധപ്പെട്ട് എസ്.ഐ.ടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോണ്‍ഗ്രസ് ഒന്നും മിണ്ടുന്നില്ലെന്നും വി.എൻ വാസവൻ ആരോപിച്ചു.
കൂടാതെ, ആഗോള അയ്യപ്പ സംഗമത്തിൽ താൻ എത്തുന്നതിന് മുമ്പ് ഒരു ഭജന നടന്നിരുന്നു. അത് നന്ദഗോവിന്ദം ഭജൻസിന്റേതാണോയെന്ന് അറിയില്ല. കലാപരിപാടികൾക്ക് പണം നൽകുന്നത് ദേവസ്വം ബോർഡായതിനാൽ അക്കാര്യങ്ങൾ മന്ത്രി എന്ന നിലയിൽ അന്വേഷിക്കാറില്ല എന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.