പാണക്കാട്ടെ തീരുമാനങ്ങൾ ദീർഘകാലത്തേക്കുള്ളത്, അതുകൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയുണ്ട് -പി.കെ. ഫിറോസ്

ഏക സിവിൽ കോഡ് വിഷയത്തിൽ പാണക്കാട്ടെ തീരുമാനങ്ങൾ ദീർഘ കാലത്തേക്കുള്ളതാതെന്നും അതുകൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയുമാണെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് പാണക്കാട്ട് ചേർന്ന മുസ്‍ലിം ലീഗ് നേതൃയോഗത്തിന് ശേഷം തീരുമാനങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ച സാദിഖലി തങ്ങളുടെയും പി.കെ കുഞ്ഞാലിക്കുട്ടിയുടെയും വാക്കുകൾ കൂടി ചേർത്തുള്ള ഫേസ്ബുക് പോസ്റ്റിലാണ് ഫിറോസിന്റെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഇന്ന് പാണക്കാട് ചേർന്ന നേതൃയോഗം ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുകയും തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. അതിന്റെ ചുരുക്കം ഇങ്ങിനെയാണ്

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ:

പാർലമെന്റിനകത്തും പുറത്തും ഏകസിവിൽ കോഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ ഒഴിവാക്കിക്കൊണ്ട് സാധ്യമല്ല. അതിനാൽ കോൺഗ്രസിനെ ക്ഷണിക്കാതെ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. മുസ്‌ലിം സംഘടനകളെ സെമിനാറിലേക്ക് ക്ഷണിച്ചാൽ പോകണമോ വേണ്ടയോ എന്നത് അതാത് സംഘടനകൾക്ക് തീരുമാനമെടുക്കാവുന്നതാണ്.

പി.കെ കുഞ്ഞാലിക്കുട്ടി:

ഇവിടെ നടക്കുന്ന സെമിനാറുകൾ ഭിന്നിപ്പിക്കാനുള്ളതാവരുത്. എല്ലാവരെയും പങ്കെടുപ്പിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഒരു മോഡൽ സെമിനാർ സംഘടിപ്പിക്കും. ഏക സിവിൽകോഡ് കേരളത്തിന്റെ പ്രശ്നമല്ല. ഇന്ത്യൻ പാർലമെന്റിലാണ് അതിനെ നേരിടേണ്ടത്. കോൺഗ്രസാണ് അതിന് നേതൃത്വം കൊടുക്കേണ്ടത്. ഡൽഹിയിലുണ്ടാവേണ്ട ഐക്യത്തെ ശക്തിപ്പെടുത്തുന്ന ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്.

പാണക്കാട്ടെ തീരുമാനങ്ങൾ ദീർഘ കാലത്തേക്കുള്ളതാണ്. അതുകൊണ്ട് തന്നെ അതിന് നല്ല ക്ലാരിറ്റിയുമാണ്.

Full View

Tags:    
News Summary - The decisions from Panakkad are long-term, so it has good clarity -P.K. Firos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.