കരുണാകരൻ
Posted On
date_range Updated On
date_range കാണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കായലിൽ
വർക്കല:കാണാതായ റിട്ട. അധ്യാപകന്റെ മൃതദേഹം കായലിൽ കണ്ടെത്തി.വെട്ടൂർ സ്വദേശി കരുണാകരൻ (84) ആണ് മരിച്ചത്. ഇദ്ദേഹത്തെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ രണ്ട് ദിവസം മുൻപ് അഞ്ചുതെങ്ങ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കവെയാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.
രണ്ടുദിവസം മുമ്പ് കരുണാകരൻ അഞ്ചുതെങ്ങിലെ ബന്ധുവീട്ടിൽ എത്തിയിരുന്നു എന്നാണ് വിവരം. ഇദ്ദേഹത്തിന് ഓർമ്മക്കുറവ് ബാധിച്ചിരുന്നതായി പറയപ്പെടുന്നു. അവിവാഹിതനാണ്. അഞ്ചുതെങ്ങ് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.