പുതുതലമുറയെ മനസിലാക്കിയ ദിനങ്ങൾ -പി.കെ. പ്രവീൺ

നിയമസഭയിൽ കന്നി മത്സരമാണെങ്കിലും പാനൂർ പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ ജനപ്രതിനിധിയായി മത്സരിച്ച അനുഭവം മത്സരരംഗത്ത് വലിയ മുതൽക്കൂട്ടായി. പ്രചാരണ തുടക്കം മന്ദഗതിയിലായിരുന്നെങ്കിലും പിന്നീട് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. മണ്ഡലത്തിന്റെ എല്ലാമേഖലകളിലും നിരവധി തവണ വോട്ടഭ്യർഥന നടത്താനായി. എല്ലാവിഭാഗങ്ങളിൽനിന്നും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. സാമൂഹിക ബന്ധം ഊട്ടിയുറപ്പിക്കുക ലക്ഷ്യമിട്ട് പ്രൈമറി സ്കൂളുകളിലും എത്തി. പുതുതലമുറയുമായി സൗഹൃദം സ്ഥാപിച്ചു.

പുതുതലമുറക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് ബോധ്യപ്പെട്ട ദിനങ്ങൾ കൂടിയായിരുന്നു അത്. ഗ്രാമങ്ങളുൾപ്പെടെ ചെറുപ്രദേശങ്ങൾ കേന്ദ്രീകരിച്ച് യുവതലമുറയോടൊപ്പം പ്രഭാതനടത്തം സംഘടിപ്പിച്ചത് അവരെ കേൾക്കാനും കൂടിയായിരുന്നു. പാനൂർ ഹയർസെക്കൻഡറി സ്കൂളിൽ പൂർവ അധ്യാപക-വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. അതിരാവിലെ ജോലിക്ക് വീട്ടിൽനിന്ന് പുറപ്പെടുന്നവർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമസേന എന്നിവരെ പ്രത്യേകം കണ്ട് വോട്ടഭ്യർഥന നടത്തി. രോഗശയ്യയിലായ പഴയകാല നേതാക്കൾ, നാട്ടിലെ പ്രധാനികൾ എന്നിവരെ വീട്ടിലെത്തി സന്ദർശിച്ചു. വോട്ടിനാണ് സ്ഥാനാർഥികൾ വരുന്നതെന്ന് അവർക്ക് അറിയാമെങ്കിലും അതിനപ്പുറമുള്ള ബന്ധത്തിനാണ് ശ്രമിച്ചത്. അവരുടെയൊക്കെ പ്രശ്നങ്ങൾ കേൾക്കുകവഴി എന്താണ് പുതിയ രാഷ്ട്രീയമെന്ന് പഠിക്കാനും സാധിച്ചു.

Tags:    
News Summary - The Days I Learnt About the New Generation-P.K. Praveen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.