തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്ങിന്‍റെ മകള്‍ ഭവ്യ സിങ് ഫ്‌ളാറ്റിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. പട്ടം കേന്ദ്രീയ വിദ്യാലയത്തിനെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ഭവ്യ. കവടിയാര്‍ നികുഞ്ജം ഫോര്‍ച്യൂണ്‍ 9 (എ) ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്നാണ് വീണത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. കാല്‍ വഴുതി വീണതാവാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒൻപതാം നിലയിലെ ഫ്ളാറ്റിലെ ബാൽക്കണിയുടെ കൈവരിക്കും ഉയരമുണ്ട്. ബാൽക്കണിയിൽ ഒരു കേസര മാത്രമാണുണ്ടായിരുന്നത്. പോലീസിന്റെ െഫാറൻസിക് വിഭാഗവും വിരലടയാളവിദഗ്ദ്ധരും സാങ്കേതികവിദഗ്ദ്ധരും ഫ്ളാറ്റിലെത്തി പരിശോധന നടത്തിയിരുന്നു. വീഴ്ചയില്‍ നട്ടെല്ലിനും വാരിയെല്ലിനും തലക്കുമേറ്റ പരിക്കാണ് മരണകാരണം.ആത്മഹത്യയുടെ കാരണം സംബന്ധിച്ച് മ്യൂസിയം പൊലീസ് അന്വേഷണം നടത്തും.
രണ്ടുവര്‍ഷമായി ഈ ഫ്‌ളാറ്റില്‍ താമസിക്കുന്ന യു.പി സ്വദേശിയായ ആനന്ദ്‌സിങ് കുറച്ചുനാള്‍ മുമ്പാണ് കുടുംബത്തെ ഇവിടേക്ക് കൊണ്ടുവന്നത്. അപകടം നടന്ന സമയത്ത് ആനന്ദ് സിങ്ങിന്റെ ഭാര്യ നീലം സിങ്ങും ഇളയ മകള്‍ ഐറാ സിങ്ങും ഫ്‌ളാറ്റിലുണ്ടായിരുന്നു. ഭവ്യ താഴേ്ക്ക് വീണത് ആദ്യം കണ്ടത്സുരക്ഷാ ജീവനക്കാരനാണ്. വലിയ ശബ്ദം കേട്ട് ഓടിയെത്തിപ്പോഴാണ് ഭവ്യ നിലത്ത് കിടക്കുന്നത് കണ്ടത്. കുടുംബത്തെ അറിയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.