Posted On
date_range Updated On
date_range ഇ.ഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേയില്ല
കൊച്ചി: എൻഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസിൽ ഹൈകോടതി സ്റ്റേ അനുവദിച്ചില്ല. ഇ.ഡിയുടെ ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കേസ് പരിഗണിക്കുന്നത് വരെ തുടർ നടപടി പാടില്ലെന്നും കോടതി നിർദേശിച്ചു. കേസിൽ സ്റ്റേ അനുവദിക്കണമെന്നാഅയിരുന്നു ഇ.ഡി ആവശ്യം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹൈകോടതിയിൽ ഹാജരായി.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് ഏജൻസിയുടെ പ്രധാന ആവശ്യം. കേസിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഗൂഢാലോചനയാണെന്നും ഇ.ഡി ആരോപിക്കുന്നു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ഇ.ഡി ഹരജിയിൽ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.