പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നത് -തോമസ്​ ​ഐസക്ക്​

തിരുവനന്തപുരം: പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് രാജ്യം ഭരിക്കുന്നതെന്ന്​ സംസ്​ഥാന ധനമന്ത്രി തോമസ്​ ​െഎസക്ക്​. സർക്കാർ സൃഷ്​ടിച്ച കാലതാമസമാണ് രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമാക്കിയത്. നമ്മുടെ പ്രതിരോധ സംവിധാനം മുഴുവൻ താളംതെറ്റിയതിന് ഒരു കാരണമേയുള്ളൂ, കേന്ദ്രസർക്കാറി​െൻറ അനാസ്ഥ. ചടുലമായി ഇടപെടേണ്ട ഘട്ടങ്ങളിലെല്ലാം അവർ കുറ്റകരമായ കെടുകാര്യസ്ഥതയാണ് പ്രകടിപ്പിച്ചതെന്നും തോമസ്​ ​െഎസക്ക്​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െൻറ പൂർണ രൂപം:

കോവിഡ് പ്രതിരോധത്തിലെ അലംഭാവംമൂലം ലോകരാജ്യങ്ങളുടെ മുന്നിൽ നാണംകെട്ടു നിൽക്കുകയാണ് ഇന്ത്യ. പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികളാണ് നിർഭാഗ്യവശാൽ ഇന്ന് രാജ്യം ഭരിക്കുന്നത്. പിടിപ്പുകേടും കെടുകാര്യസ്ഥതയും അമ്പത്താറിഞ്ചിൽ വിരിഞ്ഞുനിൽക്കുകയാണ്, വൈറസിനെക്കാൾ വലിയ മഹാവ്യാധിയായി.

രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്ന അതീവഗുരുതരമായ സാഹചര്യത്തെ നേരിടാനുള്ള പ്രാപ്തിയോ ദീർഘവീക്ഷണമോ താൽപര്യമോ നമ്മുടെ ഭരണാധികാരികൾക്കില്ല എന്ന്​ തെളിഞ്ഞ്​ കഴിഞ്ഞിരിക്കുന്നു. ലോകത്തി​െൻറ വാക്സിൻ തലസ്ഥാനമെന്നാണ് ഇന്ത്യ അറിയപ്പെടുന്നത്.

കുറഞ്ഞ വിലക്കുള്ള പ്രതിരോധ വാക്സിനുകൾ ലോകമെമ്പാടും കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ. അവിടെയാണ്, കോവിഡ് പ്രതിരോധ വാക്സിൻ കണ്ടുപിടിക്കപ്പെട്ടിട്ടും ഈ രാജ്യത്തെ ജനങ്ങളിൽ മഹാഭൂരിപക്ഷത്തിനും ലഭ്യമല്ലാത്ത അവസ്ഥയുണ്ടായത്. എല്ലാ ശേഷിയും ഉപയോഗിച്ച് പരമാവധി വാക്സിൻ നിർമിക്കേണ്ട ഘട്ടത്തിലാണ് സർക്കാർ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത്. നാട്​ കത്തുമ്പോൾ വീണ വായിച്ച നീറോയുടെ നേരന്തിരവനാണ്, പ്രാണവായു ലഭിക്കാതെ ജനങ്ങൾ പിടഞ്ഞു മരിക്കുമ്പോൾ സർക്കാർ നിയന്ത്രണങ്ങളുടെ ചുവപ്പുനാട വലിച്ചുമുറുക്കി രസിക്കുന്ന മോദി.

ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമാകാനിടയുള്ള സാഹചര്യത്തെക്കുറിച്ച് ലോകം മുഴുവൻ മുന്നറിയിപ്പ് മുഴങ്ങുമ്പോൾ, ഇന്ത്യ കോവിഡിനെ കീഴടക്കി എന്ന ഗീർവാണം മുഴക്കി നടക്കുകയായിരുന്നു നമ്മുടെ ഭരണാധികാരികൾ. വാക്സിൻ നിർമാണത്തിൽ നമ്മുടെ പൊതുമേഖലയെ ഒരുഘട്ടത്തിലും വിശ്വാസത്തിലെടുക്കാൻ അവർ തയാറായില്ല. ഭാരത് ബയോടെക്കി​െൻറ ബംഗളൂരു യൂനിറ്റിൽ വാക്സിൻ നിർമാണം ആരംഭിക്കാനുള്ള ആലോചന നടക്കുന്നേയുള്ളൂ. കഴിഞ്ഞ ഡിസംബറിൽ നമ്മുടെ വാക്സിന് അനുമതി ലഭിച്ചതാണ് എന്നോർക്കണം. നമ്മുടെ കെ.എസ്​.ഡി.പിയിൽപ്പോലും വാക്സിൻ ബോട്ടിലിംഗിനുള്ള സംവിധാനമുണ്ടാക്കാൻ കഴിയുമായിരുന്നു.

പ്രതിരോധ വാക്സിൻ പരമാവധി പേരിൽ എത്തിക്കാൻ ഒരു ശ്രമവും നമ്മുടെ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായില്ല. മരണസംഖ്യ ഈവിധം കുതിച്ചുയരുമ്പോഴും കടുത്ത സർക്കാർ നിയന്ത്രണത്തിൽ മാത്രമാണ് വാക്സിൻ വിതരണം. വിപണിയിൽനിന്ന് നാം നേരിട്ടു വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സിൻ ഇവിടെ കിട്ടണമെങ്കിൽ ജൂൺ വരെ കാത്തിരിക്കേണ്ടി വരുമത്രേ.

സർക്കാർ സൃഷ്​ടിച്ച കാലതാമസാണ് രാജ്യത്ത് കോവിഡ് വ്യാപനം ഇത്രയും രൂക്ഷമാക്കിയത്. നമ്മുടെ പ്രതിരോധ സംവിധാനം മുഴുവൻ താളംതെറ്റിയതിന് ഒരു കാരണമേയുള്ളൂ, കേന്ദ്രസർക്കാറി​െൻറ അനാസ്ഥ. ചടുലമായി ഇടപെടേണ്ട ഘട്ടങ്ങളിലെല്ലാം അവർ കുറ്റകരമായ കെടുകാര്യസ്ഥതയാണ് പ്രകടിപ്പിച്ചത്.

വാക്സിൻ എത്തിക്കുന്ന കാര്യത്തിലായാലും ഓക്സിജൻ നിർമ്മാണത്തി​െൻറ കാര്യത്തിലായാലും സാഹചര്യം ആവശ്യപ്പെടുന്ന മുന്നൊരുക്കമോ ജാഗ്രതയോ ഒരുഘട്ടത്തിലും ഉണ്ടായില്ല. കൃത്യമായ മേൽനോട്ടമോ ചുമതലാനിർവഹണമോ ദൃശ്യമായില്ല. സംസ്ഥാനങ്ങളെ ഒരുഘട്ടത്തിലും വിശ്വാസത്തിലെടുത്തിട്ടില്ല.

പൊതുമേഖലയെ കണക്കിലെടുക്കുകയേ ചെയ്തിട്ടില്ല. കേവലം അനാസ്ഥയായിരുന്നോ? അതോ മറ്റൊരു ഗൂഡലക്ഷ്യമുണ്ടായിരുന്നോ? സെറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിന് 100 കോടി ആളുകളുടെ വാക്സി​െൻറ സമ്പൂർണ്ണ കുത്തക ഉറപ്പുവരുത്താനുള്ള കുത്സിതശ്രമമായിരുന്നോ? അല്ലെങ്കിൽ സ്പുട്നികി​െൻറ അപേക്ഷ നവംബറിൽ ലഭിച്ചിട്ട് ഏപ്രിൽ മാസം വരെ തീരുമാനമെടുക്കാൻ എന്തിന്​ കാത്തിരുന്നു? ഒരുകാര്യവും സുതാര്യമല്ല. കഴിവുകെട്ട ഒരു ഭരണകൂടത്താൽ കൊലക്ക്​ കൊടുക്കപ്പെട്ട ജനങ്ങൾ എന്ന ദുരന്തമാണ് നിർഭാഗ്യവശാൽ നമ്മെ കാത്തിരിക്കുന്നത്.
Tags:    
News Summary - The country is ruled by great sinners who speculate with their lives and souls - Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.