ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും വഴിത്തിരിവ്; ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം പഴക്കം

പത്തനംതിട്ട: സ്വർണക്കൊള്ളയിൽ നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ വീണ്ടും മറ്റൊരു വാർത്തയാണ് ശബരിമലയിൽ നിന്ന് വരുന്നത്. ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രമേ കാലപ്പഴക്കമുള്ളൂ എന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നും പറയുന്നു. ശിൽപം സ്വർണം പൂശി കൈമാറിയ കേസിലെ പ്രധാന പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി പഴയ ചെമ്പുപാളി കൂടി മാറ്റിയോ എന്ന സംശയത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ. നഷ്ടപ്പെട്ട സ്വർണത്തിന്റെ കണക്കും അതിലെ ചെമ്പുപാളികളുടെ കാലപ്പഴക്കം എത്രയെന്നും കണ്ടെത്താനായി ശിൽപത്തിന്റെ സാമ്പിൾ ജംഷഡ്പുർ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.

അതേ സമയം സ്വർണക്കൊള്ളയ്ക്ക് പിന്നാലെ ശബരിമലയിൽ നെയ്യ് വിതരണത്തിലും തട്ടിപ്പ് കണ്ടെത്തിയിരുന്നു. വിതരണം ചെയ്ത നെയ്യിന്‍റെ സാമ്പത്തിക തട്ടിപ്പിലും ക്രമക്കേടിലും കേസെടുത്ത വിജിലൻസ്, തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം സി.എൻ. അജികുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വിജിലൻസ് എസ്.പി. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈകോടതിയാണ് നിർദേശം പുറപ്പെടുവിച്ചത്.

Tags:    
News Summary - The copper plate on the Dwarapalaka sculpture is only seven years old.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.