എ.പി, എം.എസ്.പി ബറ്റാലിയനുകളുടെ പാസിങ് ഔട്ട് പരേഡിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിക്കുന്നു

305 പേർ കൂടി സേനയിലേക്ക്; പൊലീസ് നാടിന്റെ രക്ഷകർ -മന്ത്രി

മാങ്ങാട്ട് പറമ്പ്: സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ.എ.പി, എം.എസ്.പി ബറ്റാലിയനുകളുടെ പാസിങ് ഔട്ട് പരേഡിന്റെ ഭാഗമായി മാങ്ങാട്ട് പറമ്പ് പ‌രേഡ് ഗ്രൗണ്ടിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

കുറ്റാന്വേഷണ കാര്യങ്ങളിലും കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും രാജ്യത്തിന് തന്നെ മാതൃകയായ സേനയാണ് കേരള പൊലീസ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വവും നാടിന്റെ ഐക്യവും സഹോദര്യവും കാത്തുസൂക്ഷിക്കുകയെന്ന കടമയും കേരള പൊലീസിനുണ്ടെന്നും അതു മറക്കരുതെന്നും മന്ത്രി പറഞ്ഞു.

പാ​സി​ങ് ഔ​ട്ട്‌ പ​രേ​ഡി​ന് ശേ​ഷം പാ​ല​ക്കാ​ട്‌ സ്വ​ദേ​ശി നി​ഖി​ൽ നാ​ഥ് പി.​വി കു​ടും​ബ​ത്തോടൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ന്നു

എം.എൽ.എമാരായ ടി.ഒ. മോഹനൻ, സജി ജോസഫ്, വി. കുഞ്ഞികൃഷ്ണൻ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ബറ്റാലിയൻ എ.ഡി.ജി.പി ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി.ഐ.ജി ജെ. ഹിമേന്ദ്ര നാഥ്, കണ്ണൂർ റൂറൽ എസ്.പി ഉമേഷ് േലയൽ, കാസർകോട് എസ്.പി നിതിൻ രാജ്, സിറ്റി പൊലീസ് കമീഷണർ വിജയ് ദത്ത് റെഡ്ഡി, സി.ആർ.പി.എഫ് ഡി.ഐ.ജി മാത്യു എ. ജോൺ എന്നിവർ പങ്കെടുത്തു.

കെ.എ.പി നാലാം ബറ്റാലിയനിലെ 166 പേരും എം.എസ്.പി മലപ്പുറത്തെ 139 പേരും ഉൾപ്പെടെ 305 പേരാണ് പരിശീലനം പൂർത്തിയാക്കിയത്. ഇവരിൽ 31 പേർ ബിരുദാനന്തര ബിരുദക്കാരും 12 പേർ എൻജിനീയറിങ് ബിരുദധാരികളും 195 പേർ ബിരുദമുള്ളവരും 18 പേർ ഡിപ്ലോമ യോഗ്യത നേടിയവരുമാണ്.

Tags:    
News Summary - 305 Join Police Force; Cops Are Nation’s Saviours: Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.