കോഴിക്കോട്: ആർ.എസ്.പി സ്ഥാനാർഥിയുടെ പരാജയങ്ങൾക്ക് കോൺഗ്രസിലെ ആരെങ്കിലും ഉത്തരവാദികളായെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കെ. മുരളീധരൻ. അവർക്ക് വിജയിക്കാൻ കഴിയാത്ത സാഹചര്യത്തിന് കോൺഗ്രസ് കൂടി ഉത്തരവാദിയാണ് എന്നൊരു പ്രയാസം ആർ.എസ്.പിക്കുണ്ട്. അതിൽ ശക്തമായ നടപടി കോൺഗ്രസ് സ്വീകരിക്കും. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരൻ. ഡി.സി.സി പ്രസിഡൻറുമാരുടെ പട്ടികയെ ചൊല്ലി പാർട്ടിയിൽ ഒരു പൊട്ടിത്തെറിയുമില്ല. എല്ലാവരെയും സഹകരിപ്പിച്ച് പാർട്ടി മുേന്നാട്ടുപോവും.
എ.വി. ഗോപിനാഥിെൻറ രാജി നിർഭാഗ്യകരമാണ്. അദ്ദേഹം അച്ചടക്കലംഘനത്തിെൻറ വർത്തമാനങ്ങളൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ ചെരിപ്പ് നക്കാൻ തയാറാണ് എന്ന അദ്ദേഹത്തിെൻറ വാചകം വളരെ ദൗർഭാഗ്യകരമായിപ്പോയി. അതദ്ദേഹം പിൻവലിക്കണം. ഗോപിനാഥിന് തിരിച്ചുവരാനുള്ള അവസരം ഇപ്പോഴുമുണ്ട്. അദ്ദേഹത്തിെൻറ രാജി അടഞ്ഞ അധ്യായമല്ല. ഉമ്മൻ ചാണ്ടിയും സുധാകരനും നേരത്തെ നൽകിയ ഉറപ്പ് കോൺഗ്രസിൽ മാന്യമായ അക്കമഡേഷൻ ഗോപിനാഥിനുണ്ടാവുമെന്നാണ്. ഡി.സി.സി പ്രസിഡൻറുമാരെ മാത്രമല്ലേ തീരുമാനിച്ചിട്ടുള്ളൂ. ബാക്കി വരാനുണ്ടല്ലോ.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സീനിയർ നേതാക്കളാണ്. അവർ ഒരു അച്ചടക്കവും ലംഘിച്ചിട്ടില്ല. അവരുടെ വിലപ്പെട്ട നിർദേശങ്ങൾ സ്വീകരിക്കുമെന്നും മുരളീധരൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.