പാലക്കാട് ഡി.സി.സി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പുറത്താക്കി

പാലക്കാട്‌: ഡി.സി.സി ജനറൽ സെക്രട്ടറിയടക്കം 13 വിമതരെ കോൺഗ്രസ് പുറത്താക്കി. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരായി വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവദാസ് അടക്കമുള്ളവരെയാണ് ആറ് വർഷത്തേക്ക് പുറത്താക്കിയത്. കെപിസിസി നിർദ്ദേശപ്രകാരം ഇവരെ പുറത്താക്കുന്നതായി ഡിസിസി പ്രസിഡന്‍റ് വി. കെ ശ്രീകണ്ഠൻ എം.പിയാണ് അറിയിച്ചത്.

ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഭവദാസ് (പാലക്കാട്‌), കെപിസിസി അംഗം ടി. പി ഷാജി (പട്ടാമ്പി), തെങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റുമാരായ കുരിക്കൾ സെയ്ത്, വട്ടോടി വേണുഗോപാൽ, മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പൂതാനി നസീർ ബാബു (അലനല്ലൂർ), മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സുബൈദ സെയ്‌തലവി (ഷൊർണൂർ), കെ. ടി റുഖിയ (പട്ടാമ്പി), പട്ടാമ്പി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഉമ്മർ കീഴായൂർ, ഐഎൻടിയുസി മലമ്പുഴ നിയോജക മണ്ഡലം റീജിയണൽ കമ്മിറ്റി പ്രസിഡന്റ് എം.ആർ അനിൽ കുമാർ (മുണ്ടൂർ), തരൂർ പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ്‌ എം.ആർ വത്സകുമാരി, മുൻ മെമ്പർമാരായ റംലത്ത്, എ.ആർ റജി, എ. സുദേവൻ എന്നിവരാണ് പുറത്താക്കപ്പെട്ടവർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.