കാസർകോട്: എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പര്യടനം നടത്തുന്ന മൂന്നു മേഖല ജാഥകളുടെ ഭാഗമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന വടക്കൻമേഖല വികസന മുന്നേറ്റജാഥ ഫെബ്രുവരി ഒന്നിന് മൂന്നു മണിക്ക് കുമ്പളയിൽനിന്ന് ആരംഭിക്കും. ജാഥ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നേതാക്കളായ കെ.എസ്. സലീഖ (സി.പി.എം), പി. സന്തോഷ് കുമാർ (സി.പി.ഐ), മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ്-എം), പി.പി. ദിവാകരൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി.എം. സുരേഷ് ബാബു (എൻ.സി.പി), മനയത്ത് ചന്ദ്രൻ (ആർ.ജെ.ഡി), കാസിം ഇരിക്കൂർ (ഐ.എൻ.എൽ), ബാബു ഗോപിനാഥ് (കോൺഗ്രസ്-എസ്), വടക്കോട് മോനിച്ചൻ (കേരള കോൺഗ്രസ്-ബി), എ.ജെ. ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്), നൈസ് മാത്യു കേരള കോൺഗ്രസ് (സ്കറിയ) എന്നിവർ സ്ഥിരാംഗങ്ങളാകും.
കുമ്പളയിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം വൈകീട്ട് അഞ്ചിന് കാസർകോട് നുള്ളിപ്പാടിയിൽ സ്വീകരണം. ഫെബ്രുവരി രണ്ടിന് രാവിലെ 10ന് പെരിയാട്ടടുക്കത്തും മൂന്നിന് കോട്ടച്ചേരിയിലും നാലു മണിക്ക് കാലിക്കടവിലും സ്വീകരണം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.