യുവാക്കളുടെ തമ്മിലടി; കൈവിരൽ കടിച്ചുമുറിച്ചു

അഞ്ചാലുംമൂട്: കുരീപ്പുഴയിൽ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാളുടെ കൈവിരൽ കടിച്ചുമുറിച്ചു. നീരാവിൽ സ്വദേശി സജീവിന്‍റെ (26) കൈവിരലാണ് കുരീപ്പുഴ സ്വദേശി പ്രമോദ് കടിച്ചുമുറിച്ചത്. അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി.

തൃക്കടവൂർ കുരീപ്പുഴയിലെ കൊച്ചുപതിനെട്ടാം പടിക്ഷേത്രത്തിലെ ഉത്സവഭാഗമായി നടന്ന ചമയവിളക്ക് ഘോഷയാത്ര കടന്നുപോകുന്നതിനിടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. പരിക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു

Tags:    
News Summary - The conflict between the youths bit the finger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.