file
നെടുങ്കണ്ടം: മന്ത്രിസഭ വാർഷികാഘോഷത്തിനെത്തിയ മുഖ്യമന്ത്രിയുടെ വാഹനത്തിന് വഴിതെറ്റി. നെടുങ്കണ്ടം ടൗണില്‍ പൊലീസ് സ്‌റ്റേഷന് മുന്നിലാണ് പൈലറ്റ് വാഹനം വഴിതെറ്റിച്ച് മുഖ്യമന്ത്രിയെ കൊണ്ടുപോയത്.
പൊലീസ് സ്‌റ്റേഷന് മുന്നിലൂടെയുള്ള വഴി കയറ്റംകയറി മിനി സിവില്‍ സ്‌റ്റേഷന്‍ ജങ്ഷനിലേക്ക് പോകേണ്ടതിനുപകരം സ്‌റ്റേഷന്‍ പടിക്കല്‍ തിരിയാതെ സംസ്ഥാനപാതയിലൂടെ പോകുകയായിരുന്നു. ആദ്യത്തെ പൊലീസ് പൈലറ്റ് വാഹനം അമിതവേഗതയിൽ ശരിയായ വഴിയിൽ പോയി.
അൽപം കഴിഞ്ഞാണ് അടുത്ത പൊലീസ് ജീപ്പ് എത്തിയത്. അവര്‍ വഴി നിശ്ചയമില്ലാതെ സംസ്ഥാന പാതയിലൂടെ നേരെ കല്ലാര്‍ റൂട്ടിലൂടെ പോയി. തൊട്ടുപിന്നാലെ എസ്‌കോർട്ട് വാഹനവും മുഖ്യമന്ത്രിയുടെ വാഹനവും കടന്നുപോകുകയായിരുന്നു. പിന്നീട് പൊലീസ് വിളിച്ചുപറഞ്ഞതനുസരിച്ച് തിരികെവന്ന് സ്‌റ്റേഷന്‍റെ സമീപത്തുകൂടി പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.