ബാലാവകാശ കമീഷന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാന ബാലാവകാശ കമീഷന്റെ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളില്‍ വേഗത്തില്‍ പരിഹാരം കാണുകയാണ് ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നത്.

പരാതികള്‍ ഓണ്‍ലൈനായി www.childrights.kerala.gov.in ല്‍ നേരിട്ടോ www.kescpcr.kerala.gov.in ഓണ്‍ലൈന്‍ സർവീസ് ലിങ്ക് മുഖേനയോ കമ്മീഷനെ അറിയിക്കാം. പരാതിയോടൊപ്പം ഡിജിറ്റല്‍ തെളിവുകളും ഓണ്‍ലൈനായി അയക്കാന്‍ സംവിധാനമുണ്ട്.

കംപ്ലയിന്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ അപേക്ഷകന്റെ മൊബൈലില്‍ ലഭിക്കുന്ന കംപ്ലയിന്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയിന്മേല്‍ കമീഷന്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഡാഷ് ബോര്‍ഡില്‍ നിന്നും പരാതി തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥിതിവിവര കണക്കും കമീഷന് വിലയിരുത്തി മുന്നോട്ടു പോകാനും സംവിധാനമുണ്ട്.

ഇനിമുതല്‍ കമീഷന്‍ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികള്‍ ഓണ്‍ലൈന്‍ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കിയാകും തുടര്‍നടപടി സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ്, കമീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ് കുമാര്‍, അംഗങ്ങളായ പി.പി ശ്യാമളാദേവി, ടി.സി. ജലജമോള്‍, എന്‍.സുനന്ദ, സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ബി. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - The Chief Minister inaugurated the online complaint system of the Child Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.