Posted On
date_range Updated On
date_range ചരിത്രത്തിലാദ്യമായി ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ
ന്യൂഡൽഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തേക്ക് നീട്ടി. ചരിത്രത്തിലാദ്യമായാണ് ഇഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കുന്നത്. നവംബര്‍ 18ന് വിരമിക്കാനിരിക്കെയാണ് സഞ്ജയ് മിശ്രയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
ഇപ്പോള്‍ അന്വേഷിക്കുന്ന കേസുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് സർവീസ് നീട്ടിനൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സർവീസ് കാലാവധി നീട്ടി നല്‍കിയതെന്നാണ് സൂചന. മോദി സര്‍ക്കാരിന്റെ വിശ്വസ്തനാണ് സഞ്ജയ് കുമാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.