സോളാർ കേസിൽ എ.പി. അബ്​ദുല്ലക്കുട്ടിയും; സി.ബി.ഐ അന്വേഷണം ബി.ജെ.പിക്കും തലവേദനയാകും

തിരുവനന്തപുരം: യു.ഡി.എഫിന്​ മാത്രമാണ്​ സോളാർ കേസുകൾ ഇതുവരെ തലവേദനയായി മാറിയതെങ്കിൽ ഇക്കുറി കേന്ദ്രം ഭരിക്കുന്ന ബി​.ജെ.പിക്ക്​ കൂടി അത്​ ​വിഷമകരമാകും. കേസിൽ ഉൾപ്പെട്ട എ.പി. അബ്​ദുല്ലക്കുട്ടി ബി.ജെ.പിയുടെ ദേശീയ ഉപാധ്യക്ഷനാണ്​. തുടർച്ചയായ രണ്ടാമത്തെ നിയമസഭ തെരഞ്ഞെടുപ്പിലാണ്​ ​സോളാർ വിഷയം ചർച്ച ചെയ്യപ്പെടുന്നത്​.

ലാവലിൻ കേസ്​ സി.ബി.​െഎക്ക്​ വിട്ടതി​െൻറ തനിയാവർത്തനം പോലെയായി സോളാർ പീഡനക്കേസ്​ സി.ബി.​െഎക്ക്​ വിട്ട തീരുമാനവും. 2006ൽ ഉമ്മൻ ചാണ്ടി സർക്കാറാണ്​ സർക്കാറി​െൻറ കാലാവധി തീരുന്നതിന്​ തൊട്ടുമുമ്പ്​ അവസാന മന്ത്രിസഭ യോഗത്തിൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരായ ലാവലിൻ കേസ്​ സി.ബി.​െഎക്ക്​ വിട്ടത്​.

ഇപ്പോൾ​ തെരഞ്ഞെടുപ്പിന്​ രണ്ട്​ മാസം മാത്രം അവശേഷി​െക്കയാണ്​ വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ നേതൃത്വം വഹിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന ഉമ്മൻ ചാണ്ടിക്കും മുൻനിര നേതാക്കൾക്കുമെതിരായ കേസുകൾ പിണറായി സർക്കാർ സി.ബി.​െഎക്ക്​ വിട്ടത്​. 

Tags:    
News Summary - The CBI probe will also be a headache for the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.