കൊച്ചി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡോ. ബി. അശോകിനെ തദ്ദേശ ഭരണ പരിഷ്കരണ കമീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് കേന്ദ്ര അഡമിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) റദ്ദാക്കി. ഐ.എ.എസ് കേഡറിന് പുറത്തുള്ള തസ്തികയിലേക്ക് മാറ്റിയത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് അശോക് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് സുനിൽ തോമസ്, ജസ്റ്റിസ് വി. രമ മാത്യു എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
കൃഷി പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോൽപാദന കമീഷണറുമാണ് ബി.അശോക്. മന്ത്രിസഭ, അജണ്ടക്ക് പുറമെ വിഷയം പരിഗണിച്ചാണ് അശോകിനെ മാറ്റി നിയമിച്ചത്. ജനുവരി ഒമ്പതിന് ഇത് സംബന്ധിച്ച ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ, ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സമ്മതത്തോടെ കേന്ദ്ര സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി.
അതിനാൽ, സംസ്ഥാന സർക്കാറിന്റെ നടപടി നിയമപരമല്ല. ഐ.എ.എസ് കേഡർ ചട്ടങ്ങളുടെയും ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (പേ) ചട്ടങ്ങളുടെയും ലംഘനമാണിതെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.