Posted On
date_range Updated On
date_range ആലപ്പുഴയിൽ ഓടുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
ഹരിപ്പാട്: ആലപ്പുഴയിൽ ഓടിക്കാണ്ടിരുന്ന കാറിന് തീപിടിച്ചു. അതിവേഗം ചാടിയിറങ്ങിയ ഡ്രൈവർ രക്ഷപ്പെട്ടു. കുമാരപുരം കാട്ടിൽ മാർക്കറ്റ് നവഭവനത്തിൽ അക്ഷയ് (26) ആണ് രക്ഷപ്പെട്ടത്.
ബുധനാഴ്ച ഉച്ചക്ക് 1.30ന് ഹരിപ്പാട് സിഗ്നൽ കാത്തുകിടക്കുമ്പോൾ ബോണറ്റിൽ നിന്നും പുകയുയർന്നു. സമീപത്തുണ്ടായിരുന്ന മറ്റ് വാഹന യാത്രക്കാർ പറഞ്ഞതോടെ അതിവേഗം പുറത്തുചാടി. ഈ സമയം മുൻഭാഗം പൂർണമായും കത്തിയമർന്നു. ഹരിപ്പാട് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്.
കരിയിലകുളങ്ങരയിലെ സർവിസ് സെന്‍ററിലേക്ക് സുഹൃത്തിന്‍റെ കാറുമായി പോകുമ്പോഴാണ് അപകടം. കരുവാറ്റ സ്വദേശി നിയാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ദേശീയപാതയിൽ അൽപം നേരം ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.