തലയിലൂടെ ബസ് കയറിയിറങ്ങി; കെ.എസ്.ആർ.ടി.സി ഇടിച്ച് തെറിച്ചുവീണ അധ്യാപികക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കരമനയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കെ കെ.എസ്.ആർ.ടി.സി ബസിടിച്ച് മുൻ അധ്യാപിക മരിച്ചു. പുന്നമോട് ഗവ.ഹയർ സെക്കന്‍ററി സ്കൂൾ മുൻ അധ്യാപിക കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്കൂട്ടറിൽ ബസിടിച്ചപ്പോൾ തെറിച്ചുവീണ ലില്ലിയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ലില്ലി സംഭവ സ്ഥലത്തു തന്നെ മരിച്ചു.

പാപ്പനങ്ങോട് ഡിപ്പോയിലെ ബസാണ് ഇടിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റ രവീന്ദ്രന്‍റെ നില ഗുരുതരമല്ല. റിട്ടയേര്‍ഡ് എസ്.ഐ ആണ് രവീന്ദ്രൻ.

Tags:    
News Summary - The bus went over the head; A tragic end for the teacher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.