അ​നൂ​പ്

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ അറസ്റ്റിൽ

ഈ​രാ​റ്റു​പേ​ട്ട: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. തീ​ക്കോ​യി ഞ​ണ്ടു​ക​ല്ല് ആ​റ്റി​ങ്ക​ൽ​പ്ലാ​വ് ഭാ​ഗ​ത്ത് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ കെ.​ആ​ർ. അ​നൂ​പി​നെ​യാ​ണ് (39) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ള​യ സ​ഹോ​ദ​ര​നാ​യ ടി​നൂ​പി​നെ​യാ​ണ്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

അ​നൂ​പി​ന് കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ത്തി​ന്റെ പേ​രി​ൽ മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം വീ​ട്ടി​ൽ​വെ​ച്ച് വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും സ​ഹോ​ദ​ര​നെ കു​ത്തി ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ​രാ​റ്റു​പേ​ട്ട എ​സ്.​ഐ വി.​വി. വി​ഷ്ണു, പി.​എ. ഇ​ക്ബാ​ൽ, ബി​ജു, അ​ജ്മ​ൽ ഖാ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ മ​ണി, ഹ​രീ​ഷ് മോ​ൻ, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, ബി​നു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - The brother who tried to kill the youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.